കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശീലങ്ങള്‍ മാറണം എന്ന പേരില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ബോധവല്‍ക്കരണ വീഡിയോ മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. പ്രസിദ്ധ സിനിമാതാരങ്ങളായ ജോജു ജോര്‍ജ്ജ്, എസ്തര്‍ അനില്‍ എന്നിവരാണ് പ്രാധാന വേഷത്തിലെത്തുന്നു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയും പങ്ക് ചേരുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് വീഡിയോ പുറത്തിറങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ പഞ്ചായത്തംഗം പി.ഇസ്മയില്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -