മുത്തങ്ങയിലെ മിനി അരോഗ്യകേന്ദ്രത്തില് മന്ത്രി എ.കെ ശശീന്ദ്രന് സന്ദര്‍ശനം നടത്തി.കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്നും, വകുപ്പുകളുടെ പ്രവര്‍ത്തനം നല്ല രീതിയിലെന്നും മന്ത്രി.സംസ്ഥാനത്തേക്ക് വരാനും പോകാനും അത്യാവശ്യമുള്ളവര്‍ക്ക് മാത്രം മുന്തിയ പരിഗണനയെന്നും മന്ത്രി.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മന്ത്രി എ കെ ശശീന്ദ്രന് കല്ലൂര്‍ 67ലെ മിനി ആരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയത്.വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ മികച്ച പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നത്.സംസ്ഥാനത്തേക്ക് അത്യാവശ്യമുള്ളവര്‍ മാത്രം വരുകയും,സംസ്ഥാനത്തുനിന്നും അത്യാവശ്യമുളളവര് മാത്രം പുറത്തുപോകണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇത്തരക്കാര്‍ക്കായിരിക്കും മുന്തിയ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ കൃഷിആവശ്യങ്ങള്‍ക്കായി പോയി സ്വന്തം വാഹനമില്ലാതെ കുടുങ്ങിയവരുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.എംഎല്‍എമാരായ ഐ. സി ബാലകൃഷ്ണന്,സി.കെ ശശീന്ദ്രന്, ഒ.ആര് കേളു എന്നിവരും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയും ഒപ്പമുണ്ടായിരുന്നു.അതിര്‍ത്തിയിലെ ആരോഗ്യകേന്ദ്രത്തിനുപുറമെ അതിര്‍ത്തി ചെക്ക് പോസ്റ്റിലും മന്ത്രി സന്ദര്‍ശനം നടത്തി.
- Advertisement -
- Advertisement -