പഴയവൈത്തിരി ചാരിറ്റിയിലെ രണ്ടാം നമ്പര്‍ അംഗണ്‍ വാടി കെട്ടിടത്തിന് മുകളില്‍ പണിയുന്ന സാംസ്കാരിക നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തിക്കെതിരെ ആണ് പരാതി ഉയര്‍ന്നിരിക്കുന്നത്.അംഗണ്‍ വാടി കെട്ടിടത്തിന് കോട്ടം തട്ടുന്ന തരത്തില്‍ ആണ് നിലവിലെ സാംസ്കാരിക നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതെന്നാണ് സമീപ വാസികളുടെ പരാതി.ഭിത്തിയുടെ പുറം വശത് പാരപറ്റ് സ്ഥിതി ചെയുന്നത് പൊളിച്ചു മാറ്റാതെയാണ് നിര്‍മാണം നടക്കുന്നത് ഇതിനാല്‍ മഴ വെള്ളം കെട്ടി കിടക്കുന്നുവെന്നും ഇത് അടിയില്‍ സ്ഥിതി ചെയുന്ന അംഗണ്‍ വാടി കെട്ടിടത്തിനുള്പ്പെടെ ഭാവിയില്‍ ദോഷമാണെന്നുമാണ് സമീപ വാസികള്‍ പറയുന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തന്നെ സ്ഥലം സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും , ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, എ ഇ ഒ യും വയനാട് വിഷനെ അറിയിച്ചു
- Advertisement -
- Advertisement -