കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്ക് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് വാഹനപരിശോധനക്കൊപ്പം മാസ്ക് പരിശോധനയും പോലീസ് കര്‍ശനമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം മുതലാണ് ജില്ലയിലാകമാനം മാസ്ക് പരിശോധന കര്‍ശനമാക്കിയത്. ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ മാത്രം 20 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് മാസക്ക് ധരിക്കാത്തതിന്റെ പേരില്‍ കേസെടുത്താല്‍ ഈടാക്കുക.കേസില്‍പ്പെട്ടവര്‍ക്ക് ജില്ലാ പോലീസ് മേധാവിക്ക് മുമ്പാകെ അപേക്ഷ നല്കി പിഴയൊടുക്കാം.അല്ലാത്തപക്ഷം കോടതിക്ക് കൈമാറും.പരമാവധി പതിനായിരം രൂപ മൂന്നുവര്‍ഷം വരെ തടവും ലഭിക്കാം.പുതിയ ചട്ടപ്രകാരമാണ് പോലീസ് ഇത്തരത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
- Advertisement -
- Advertisement -