- Advertisement -

- Advertisement -

പുഴയില്‍ കണ്ടെത്തിയ തലയോട്ടി കാണാതായ യുവാവിന്റേത്

0

തൊണ്ടര്‍നാട്:2018 ഡിസംബര്‍ 30ന് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപം പുഴക്കടവില്‍ നിന്നും കണ്ടെത്തിയ തലയോട്ടി തിരിച്ചറിഞ്ഞു.2018 ജനുവരി 19 മുതല്‍ കാണാതായ  കുഞ്ഞോം കരിമ്പില്‍ നെടുമ്പിലശ്ശേരി അണ്ണന്റെ മകന്‍ എന്‍.എ വിജയന്റെ (28)യാണ് തലയോട്ടിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. വിജയന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ യും, തലയോട്ടിയുടെ ഡി.എന്‍.എ യും പരിശോധിച്ചതിന്റെ ഫലമാണ് രണ്ടാഴ്ച മുമ്പ് പുറത്ത് വന്നത്. മാനന്തവാടി എസ്.ഡി.എം കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന തലയോട്ടി ബന്ധുക്കള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കും.മരണകാരണത്തെ കുറിച്ച് അന്വേഷണം തുടരുന്നതായി തൊണ്ടര്‍നാട് എസ്.ഐ മഹേഷ് വ്യക്തമാക്കി.പ്രദേശവാസികളായ കുട്ടികള്‍ കുളിക്കുന്നതിനിടെയാണ് പുഴക്കടവില്‍ തലയോട്ടി കണ്ടെത്തിയത്. തുടര്‍ന്ന്  എസ്.ഐ മഹേഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പരിസര പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കൂടുതലൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്. തലയോട്ടി  വെള്ളമുണ്ട സ്റ്റേഷനില്‍ 2018 ജനുവരി 21ന് രജിസ്റ്റര്‍ ചെയ്ത മാന്‍ മിസ്സിംഗ് കേസിലെ വിജയന്റേതാകാമെന്ന നിഗമനത്തിലാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. ഒടുവില്‍ രണ്ടാഴ്ച മുമ്പ് ഫലം പുറത്ത് വന്നതില്‍ കാര്യങ്ങള്‍ വ്യക്തമാകുകയായിരുന്നു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page