കൽപ്പറ്റ :കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വയനാട്ടിലെ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള ഐഎഎസ് അനുമതി നൽകിയതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ അറിയിച്ചു മാനന്തവാടി സബ്കളക്ടർ വികൽപ് ഭരദ്വാജ് ഐഎഎസ് ,ജില്ലാ പോലീസ് ചീഫ് ഇളങ്കോ ഐപിഎസ്, കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവൻ ജില്ലാ ട്രഷറർ ഇ ഹൈദ്രു ജില്ലാവൈസ് പ്രസിഡണ്ട് കെ ഉസ്മാൻ എന്നിവരും വ്യാപാരിസമിതി ജില്ലാ പ്രസിഡണ്ട് പ്രസന്നകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു ഷോപ്പിംഗ് മാളുകൾ എസിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ മാത്രം ഉപയോഗപ്പെടുത്തി സാമൂഹിക അകലം പാലിച്ചു കൊണ്ടും മാസ്ക് ധരിച്ചും മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാവൂ എന്ന കർശന വ്യവസ്ഥകളോടെയാണ് തുറക്കാൻ ധാരണയായത് ഷോപ്പ് സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കു മാത്രമേ പ്രവർത്തന അനുമതിയുള്ളൂ അല്ലാത്തവർ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന് ജില്ലാ കലക്ടർ സൂചിപ്പിച്ചു ,,
- Advertisement -
- Advertisement -