- Advertisement -

- Advertisement -

കരിനിയമത്തിനെതിരെ കരിദിനം

0

കരിനിയമത്തിനെതിരെ കരിദിനം ആചരിച് റേഷന്‍ വ്യാപാരികള്‍. സംസ്ഥാന വ്യാപകമായി ഇന്ന് റേഷന്‍ വ്യാപാരികള്‍ കരിദിനം ആചരിക്കുന്നു.
കഠിനാധ്വാനം ചെയ്യുന്ന റേഷന്‍ വ്യാപാരികള്‍ക്ക് ഞായറാഴ്ച പോലും അവധി നിഷേധിക്കുന്നതും, റേഷന്‍ വാങ്ങാന്‍ വരുന്ന ആളുകള്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ 1000രൂപ വ്യാപാരികള്‍ക്ക് പിഴ ചുമത്തുന്ന നടപടിക്കെതിരെയും, കാര്‍ഡ് അംഗം മരിച്ച വിവരം മറച്ചു വെച്ച് കാര്‍ഡുടമകള്‍ റേഷന്‍ തട്ടിയെടുത്താല്‍ റേഷന്‍ വ്യാപാരി ശിക്ഷിക്കപ്പെടുമെന്ന് നിയമത്തിനെതിരെയും. കടുത്ത മാനസിക പീഡനത്തിന് എതിരെയും ആണ് ഇന്ന് സംസ്ഥാനവ്യാപകമായി കരി ദിനം ആചരിച്ചത്. കറുത്ത കൊടി റേഷന്‍ കടകള്‍ക്ക് മുന്നില്‍ കെട്ടിയും. ഉപഭോക്താക്കള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍. റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചും ആയിരുന്നു കരി ദിനം ആചരിച്ചത്. കാര്‍ഡ് ഉടമകള്‍ക്ക് നല്‍കാനുള്ള കിറ്റുകള്‍ എത്തിയിട്ടും അത് വിതരണം ചെയ്യാന്‍ അനുമതി നല്‍കാത്തത് റേഷന്‍ കടയില്‍ നിന്ന് തിരിയാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയില്‍ ആക്കിയെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page