കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷെയ്ക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് രണ്ട് ലക്ഷം രൂപ സംഭാവന നല്കി. ഷെയ്ക്ക് ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാനും മോറിക്കാപ്പ് റിസോര്‍ട്ടിന്റെ കോþ ചെയര്‍മാനുമായ സി.കെ ഉസ്മാന് ഹാജിയും മോറിക്കാപ്പ് റിസോര്‍ട്ടിന്റെ ചെയര്മാന് നിഷിന് തസ്ലീം എന്നിവര്‍ കളക്ട്രേറ്റിലെത്തിയാണ് തുക ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് കൈമാറിയത്. കമ്പനിയുടെ നേതൃത്വത്തില്‍ 4000 ഭക്ഷണ കിറ്റുകളും ജില്ലയില്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.
മുളളന്‍ക്കൊല്ലി ചാലക്കല്‍ വീട്ടില്‍ സി.കെ ഷെല്ജന് 60,000 രൂപയും സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് വി.വി ബേബി 10,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
- Advertisement -
- Advertisement -