- Advertisement -

- Advertisement -

ക്ഷേമപെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

0

ക്ഷേമ പെന്‍ഷന്‍ ആയി ലഭിച്ച 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വീട്ടമ്മ മാതൃകയായി. വെള്ളമുണ്ട മൊതക്കര  പരേതനായ വാളിപ്ലാക്കല്‍ ശശിധരന്റെ ഭാര്യ കമല ശശിധരനാണ് തനിക്ക് ക്ഷേമപെന്‍ഷന്‍ ആയി ലഭിച്ച 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ ഇവര്‍ മികച്ച കര്‍ഷക കൂടിയാണ്. പശു വളര്‍ത്തലും പച്ചക്കറി കൃഷിയും ചെയ്തുവരുന്ന കമല. കൊറോണ  പ്രവര്‍ത്തനത്തിന് സര്‍ക്കാറിന് ചെറിയൊരു കൈത്താങ്ങ് എന്ന നിലയ്ക്കാണ് തന്റെ ക്ഷേമപെന്‍ഷന്‍ സംഭാവന നല്‍കിയത്. അയല്‍വാസിയും ബന്ധുവുമായ ഹരിദാസന്റെ സഹായത്തോടെ ഓണ്‍ലൈനായാണ് തുക കൈമാറിയത്. എഴുപതാം വയസ്സിലേക്ക് കടക്കുന്ന ഈ അമ്മയുടെ പ്രവര്‍ത്തനം എല്ലാവര്‍ക്കും മാതൃകയാണ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page