കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 5 ( കെ ) ബറ്റാലിയന് എന്‍.സി.സി വയനാട് മാസ്ക്കുകള്‍ നിര്‍മ്മിച്ചു നല്കി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി കെ ശശീന്ദ്രന് അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് കൈമാറി. വയനാട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി കൊവിഡ് 19 ന് എതിരെ അഹോരാത്രം പോരാടുന്നവര്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് മാസ്ക്കുകള്‍. കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സി.എസ്.ബി മൂര്‍ത്തി, കേണല്‍ എസ്, ശിവകുമാര്‍, സുബേദാര്‍ കിഷന് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -