കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 1309 പേര് കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൊത്തം 11555 പേരായി. ഇന്ന് ജില്ലയില്‍ 29 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2192 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് എട്ട് പേരാണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 284 സാമ്പിളുകളില്‍ നിന്നും 269 എണ്ണത്തിന്റെ ഫലം ലഭിച്ചു.14 എണ്ണത്തിന്റെ പരിശോധന ഫലം ലഭിക്കാന്‍ ഉണ്ട്.ജില്ലയിലെ 14 ചെക്ക് പോസ്ററുകളില്‍ 2175 വാഹനങ്ങളിലായി എത്തിയ 3293 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
- Advertisement -
- Advertisement -