സുല്‍ത്താന്‍ ബത്തേരി പഴേരിയിലും പരിസരങ്ങളിലുമാണ് വ്യാപകമായി വാഴ അടക്കമുള്ള കൃഷികള്‍ കാറ്റില്‍ നിലം പൊത്തിയത്. കൊവിഡ് 19നിടെ ഉണ്ടായ കൃഷിനാശം ഇരുട്ടടിയാണന്നും അടിയന്തര സഹായം വേണമെന്നും കര്‍ഷകര്‍. മഴക്കൊപ്പം എത്തിയ കാറ്റില്‍ കുലച്ചതും കുലക്കാറായതുമായ അഞ്ച് ഹെക്ടര്‍ സ്ഥലത്തെ വാഴ കൃഷിയാണ് നിലംപൊത്തിയത്. ഇതിനുപുറമെ വ്യാപകമായി കവുങ്ങുകളും കാറ്റില്‍ ഒടിഞ്ഞു. പ്രദേശത്തെ പത്തോളം കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് കാറ്റില്‍ നശിച്ചത്. പലരും വായ്പ എടുത്താണ് കൃഷിയിറക്കിയത്. കൊവിഡ് 19 പ്രതിസന്ധി തുടരവേ കൃഷിനാശം കൂടിയായതോടെ കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തര ധനസഹായം കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.
- Advertisement -
- Advertisement -