ജില്ലയ്ക്ക് ആശ്വാസമായി ഞായറാഴ്ച്ച 1458 പേര് കൂടി നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ ആകെ 8200 പേര് നിരീക്ഷണത്തില്‍ നിന്നും ഒഴിവായി. അതേസമയം 49 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5468 ആണ്. ആസുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 6 ആണ്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 263 ആളുകളുടെ സാമ്പിളുകളില്‍ 258 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1096 വാഹനങ്ങളിലായി എത്തിയ 1699 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
- Advertisement -
- Advertisement -