എഐവൈഎഫ് വയനാട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ 17 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും,18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കും അതിജീവനം എന്ന പേരില്‍ ഓണ്‍ലൈന്‍ കലോത്സവം നടത്തുന്നു.വിപ്ലവഗാനങ്ങള്‍,വയലാര്‍ ഗീതങ്ങള്‍,കവിതാലാപനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.മത്സരാര്‍ത്ഥികള്‍ താഴെ കൊടുത്തിരിക്കുന്ന ക്രമത്തില്‍ വാട്സാപ്പ് നമ്പറിലേക്ക് ഏപ്രില്‍ 21ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.2020 ഏപ്രില്‍ 22 ബുധനാഴ്ച ക്യത്യമായ ഇടവേളകളില്‍ മത്സരാര്‍ത്ഥികളുടെ ഫേസ്ബുക്കിലെ ലൈവിലെ വിവിധ സ്റ്റേജുകളിലാണ് മത്സരങ്ങള്‍ നടക്കുക.സാങ്കേതികമായ നിര്‍ദ്ദേശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് മത്സരാര്‍ത്ഥികളുടെ മൊബൈല്‍ നമ്പരിലേക്ക് നല്‍കുന്നതായിരിക്കും.6 പേരടങ്ങുന്ന ജൂറി പാനല്‍ ആയിരിക്കും മത്സരങ്ങളിന് മേല്‍ വിധി നിര്‍ണയം നടത്തുക.വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:9544012481
- Advertisement -
- Advertisement -