- Advertisement -

- Advertisement -

ജില്ലയില്‍ 1138 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി

0

ജില്ലയില്‍ 1138 പേര്‍ കൂടി നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. ഇതോടെ ആകെ  6742 പേര്‍ നിരീക്ഷണത്തില്‍ നിന്നും ഒഴിവായി. പുതുതായി 42 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6877 ആണ്.  ശനിയാഴ്ച്ച  ലഭിച്ച 3 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ 4 പേര്‍ ആശുപത്രില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 263 ആളുകളുടെ സാമ്പിളുകളില്‍ 249 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 246 എണ്ണം നെഗറ്റീവാണ്.  പരിശോധനയ്ക്ക് അയച്ച 13 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍ 1398 വാഹനങ്ങളിലായി എത്തിയ 2218 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page