ലോക്ക് ഡൗണ്‍ കാലയളവില്‍ ഇടവിള കൃഷികള്‍ ഇറക്കുന്ന തിരക്കിലാണ് ജില്ലയിലെ കര്‍ഷകര്‍.കൃത്യസമയത്ത് വേനല്‍മഴ ലഭിച്ചതും കര്‍ഷകര്‍ക്ക് അനുഗ്രഹമായി. തൊഴിലാളികള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ തന്നെയാണ് കാര്‍ഷികവൃത്തികള്‍ ചെയ്യുന്നത്.ലോക്ക് ഡൗണ്‍ ആണെങ്കിലും ജില്ലയിലെ കര്‍ഷകര്‍ക്ക് ഇത് തിരക്കിന്റെ കാലമാണ്. വേനല്‍മഴ ആവശ്യത്തിന് ലഭിച്ചതോടെ ഇടവിള കൃഷികള്‍ ഇറക്കുന്ന തിരക്കിലാണ് കര്‍ഷകരിലേറെയും. ഇഞ്ചി,ചേന,ചേമ്പ്,കാച്ചില്‍,കപ്പ തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗ കൃഷികളാണ് ഇറക്കുന്നത്. തൊഴിലാളികളെ ജോലിക്കാന്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നാണ് കൃഷികള്‍ ഇറക്കുന്നത്. വേനല്‍ ശക്തമായി തുടരുന്നതിനിടെ മഴ ലഭിച്ചത് കാപ്പി,കുരുമുളക് തുടങ്ങിയ നാണ്യവിളകള്‍ക്കും ഏറെ അനുഗ്രഹമായിട്ടുണ്ട്.
- Advertisement -
- Advertisement -