ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ച സര്‍ക്കാര്‍ ജനിത രോഗബാധിതരായായ അരിവാള്‍ രോഗികളെ കൈയൊഴിഞ്ഞതായി ആരോപണം.പെന്‍ഷന്‍ മുടങ്ങിയതോടെ അരിവാള്‍ രോഗികളുടെ ജീവിതം പ്രതിസന്ധിയിലായി കഴിഞ്ഞു.കഠിനമായ ജോലികള്‍ ചെയ്യാന്‍ കഴിയാത്ത ഇവര്‍ക്ക് ഏക ആശ്രമായിരുന്ന പെന്‍ഷന്‍ ലഭിച്ചിട്ട്. മാസങ്ങളായി.രോഗ പ്രതിരോധത്തിനായി പോഷകഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്.വയനാട്ടില്‍ മാത്രം ആദിവാസികള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ രോഗ ബാധിതരായുണ്ട്. 2000 രൂപം വീതമാണ് ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നത്.പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും മരുന്നുകള്‍ കൃത്യമായി ലഭിക്കുന്നെങ്കിലും ലോക്ക് ഡൗണ്‍ ആയതിനാല്‍ മറ്റു ജീവനോപാധികള്‍ ഇല്ലാത്തത് ഇവരെ ബുദ്ധിമുട്ടിക്കുന്നു.മറ്റു ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ പ്രശ്‌നത്തില്‍ നീതി പൂര്‍വ്വമായ ഇടപെടല്‍ നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
- Advertisement -
- Advertisement -