- Advertisement -

- Advertisement -

ലൈവില്‍ സ്ട്രീമിങ്ങില്‍ പുതിയ ആശയവുമായി ഇന്‍സ്റ്റാഗ്രാം

0

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്യമാണ് ലൈവ് സ്ട്രീമിങ് സംവിധാനം. നിലവില്‍ എല്ലാ സോഷ്യല്‍ മീഡിയകളിലെയും ലൈവ് സ്ട്രീമിങ് സംവിധാനത്തിന്റെ പ്രവര്‍ത്തനം സമാനമായ രീതിയിലാണ്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം ലൈവ് സ്ട്രീമിങ് സംവിധാനത്തില്‍ പുതിയ ആശയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം. ലൈവ് വീഡിയോകളില്‍ ഒരു അതിഥിയെ കൂടി ചേര്‍ക്കാനുള്ള സൗകര്യമാണ് ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. അതായത് ഓരേസമയം വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും രണ്ട് പേര്‍ക്ക് ഇന്‍സ്റ്റാഗ്രാം ലൈവ് സ്ട്രീമിങില്‍ പങ്കെടുക്കാം.

ഇരുവര്‍ക്കും തമ്മില്‍ ആശയവിനിമയം നടത്താനും സാധിക്കും. സുഹൃത്തുക്കളെ എപ്പോള്‍ വേണമെങ്കിലും വീഡിയോയില്‍ നിന്നും ഒഴിവാക്കാനും മറ്റൊരാളെ ലൈവ് പ്രക്ഷേപണത്തിലേക്ക് ക്ഷണിക്കാനും ഇത് വഴി സാധിക്കും.

ലൈവ് സ്ട്രീം വിന്‍ഡോയുടെ മുകളിലും താഴെയുമായാണ് നിങ്ങളും നിങ്ങളുടെ സുഹൃത്തും തത്സമയം ബ്രോഡ്കാസ്റ്റ് ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുക. നിലവില്‍ ഒരാളെ മാത്രമേ അതിഥിയായി ചേര്‍ക്കാന്‍ സാധിക്കൂ.
കൂടുതല്‍ ആളുകളെ ചേര്‍ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുമോ എന്നകാര്യത്തില്‍ ഇന്‍സ്റ്റാഗ്രാം പ്രതികരിച്ചിട്ടില്ല. എന്തായാലും അത് ഫലപ്രദമാവുമെന്ന് തോന്നുന്നില്ല. മൊബൈല്‍ ഫോണുകളില്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ ലൈവ് വിന്‍ഡോയില്‍ വരുന്നത് ഭംഗിക്കുറവായിരിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page