കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ അമ്പലവയൽ, സുൽത്താൻ ബത്തേരി, മീനങ്ങാടി, കല്പറ്റ എന്നീ പോലീസ് സ്റ്റേഷനുകളിലും സുൽത്താൻ ബത്തേരി പ്രസ്സ് ക്ലബ്ബിലും ഫേസ് മാസ്കുകൾ നൽകി.ജില്ല സെക്രട്ടറി കെ കെ നാണു, സുൽത്താൻ ബത്തേരി ഏരിയ കമ്മിറ്റി പ്രസിഡന്റ് പി വി സാമുവൽ, ഏരിയ സെക്രട്ടറിയും, ജില്ല ജോയിന്റ് സെക്രട്ടറിയുമായ സരുൺ മാണി എന്നിവർ നേതൃത്വം നൽകി.വിവിധ പോലിസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ബത്തേരി പ്രസ് ക്ലബ് സെക്രട്ടറി എന്നിവർ ഏറ്റു വാങ്ങി.
- Advertisement -
- Advertisement -