സൗജന്യഡയാലിസിസ് കേന്ദ്രത്തില്‍ വെള്ളമെത്തിച്ച് സൗഹൃക്കൂട്ടായ്മ.
വെളളമുണ്ട എട്ടെനാലില്‍ പ്രവര്‍ത്തിക്കുന്ന അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിലെ കിണറില്‍ വെള്ളം നിലച്ചതോടെയാണ് എട്ടെനാലിലെ സൗഹൃദക്കൂട്ടായ്മ സമീപപ്രദേശത്ത് നിന്നും വെള്ളം ശേഖരിച്ച് കേന്ദ്രത്തിലെത്തിക്കുന്ന ചുമതല സ്വയം ഏറ്റെടുത്തത്. ദിവസവും പതിനായിരം ലിറ്റര്‍ വെള്ളമാണ് രോഗികളെ ഡയാലിസിസ് ചെയ്യുന്നതിനായി ഇവിടെ ആവശ്യമായി വരുന്നത്. പി കെ അമീന്റെ നേതൃത്വത്തിലുള്ള പത്തോളം പേരടങ്ങുന്ന കൂട്ടായ്മയാണ് പത്ത് ദിവസത്തോളമായി മുടങ്ങാതെ കേന്ദ്രത്തില്‍ സൗജന്യമായി വെള്ളമെത്തിക്കുന്നത്.