വൈത്തിരി: കോവിഡ് പശ്ചാത്തലത്തില്‍ മത്സ്യ ലഭ്യത ഉറപ്പ് വരുത്തി മത്സ്യകൃഷി വിളവെടുപ്പ് നടന്നു വരുന്നു.ഫിഷറീസ് വകുപ്പിന്റെ വ്യത്യസ്ത പദ്ധതികളില്‍ ഉള്‍പ്പെട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ ഈസ്റ്ററിനോടനുബന്ധിച്ച് 7 ടണ്ണോളം മത്സ്യം വിളവെടുത്ത് വില്‍പ്പന നടത്തി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ശുദ്ധമായ മത്സ്യം മാര്‍ക്കറ്റില്‍ ലഭിക്കാത്തതും,വരുന്ന മത്സ്യങ്ങളില്‍ മായം കലരുന്നതും തദ്ദേശീയമായി പിടിക്കുന്ന മത്സ്യത്തിന് നല്ല സ്വീകാര്യത ലഭിക്കുന്നതിന് കാരണമായി.കാര്‍പ്പ് ഇനങ്ങളില്‍പ്പെട്ട കട്‌ല,രോഹു,ചെമ്പല്ലി,ഗ്രാസ് കാര്‍പ്പ് തുടങ്ങിയവക്കൊപ്പം ആസാംവാള, അക്വാ ചിക്കന്‍ എന്നറിയപ്പെടുന്ന ഗിഫ്റ്റ് തിലാപ്പിയ തുടങ്ങിയവയാണ് വിളവെടുപ്പിലൂടെ വില്‍പ്പന നടത്തുന്നത്. ശാസ്ത്രീയ കാര്‍പ്പ് കൃഷി,കുളങ്ങളിലെ ആസാംവാള കൃഷി,പുനഃചംക്രമണ മത്സ്യകൃഷി,കുളങ്ങളിലെ ഗിഫ്റ്റ് കൃഷി,ക്വാറി കുളങ്ങളിലെ കൂട് കൃഷി തുടങ്ങിയ പദ്ധതികളിലായി നിരവധി കര്‍ഷകര്‍ മത്സ്യകൃഷി ചെയ്ത് വരുന്നുണ്ട്.തുടര്‍ന്നുള്ള ദിവസങ്ങളിലും മത്സ്യവിളവെടുപ്പ് നടക്കും.മായം ചേര്‍ന്നതും ജീര്‍ണ്ണിച്ചതുമായ കടല്‍ മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി വകുപ്പിന്റെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.
- Advertisement -
- Advertisement -