ബത്തേരി ചെതലയം,മാറോട് പ്രദേശങ്ങളില്‍ ലോക്ക് ഡൗണിനോട് അനുബന്ധിച്ച് ബത്തേരി എക്സൈസ് സര്‍ക്കിള്‍, റെയിഞ്ച് സംഘം സംയുക്തമായി നടത്തിയ പരിശോധനയില്‍ 110 ലിറ്റര്‍ വാഷും, രണ്ടര ലിറ്റര്‍ ചാരായവും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇതില്‍ 30 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും വീട്ടില്‍ നിന്നും കണ്ടെടുത്ത സംഭവത്തില്‍ മാറോട് ശിവദാസന്‍ എന്നയാള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍ ബൈജുവിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്ദ്ദനന്,പിഇഒമാരായ സി.കെ ഷാജി,കെ.ജി ശശികുമാര്‍,പി.ഷാജി,സിഇഒമാരായ എ.എസ് അനീഷ്,എം.എ രഘു,കെ.കെ അനില്‍കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ബത്തേരി താലുക്ക് പരിധിയില്‍ വ്യാജവാറ്റ് സംബന്ധിച്ച വിവരങ്ങള്‍ 04936 227227, 248190 എന്ന നമ്പറുകളില്‍ അറിയിക്കണമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
- Advertisement -
- Advertisement -