ഈസ്റ്ററിനോടനുബന്ധിച്ച് വലിയ തിരക്കാണ് ബത്തേരിയിലെ മാംസ മാര്‍ക്കറ്റില്‍ അനുഭവപ്പെട്ടത്.രാവിലെ 5 മണി മുതല്‍ ആരംഭിച്ച ജനത്തിരക്ക് ഉച്ചക്ക് 12 മണിയോട് കൂടിയാണ് അവസാനിച്ചത്.ആളുകള്‍ കൂട്ടമായി മാര്‍ക്കറ്റിലേക്ക് എത്തിയതോടെ പോലീസെത്തി ആളുകളെ നിയന്ത്രിക്കേണ്ട അവസ്ഥ വന്നു.ആളുകളെ പോലീസ് നിശ്ചിത അകലം പാലിച്ച് നിര്‍ത്തിയാണ് മാംസം വാങ്ങാന്‍ അനുവദിച്ചത്.മാംസ ഉരുക്കളുടെ ക്ഷാമത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ക്ക് മാംസം ലഭിക്കാത്ത അവസ്ഥയും ഉണ്ടായി.അതേ സമയം ബത്തേരിയിലെ മഹാഭൂരിപക്ഷം ചിക്കന്‍ സ്റ്റാളുകളും ഇന്ന് അടഞ്ഞുകിടന്നു.സര്‍ക്കാര്‍ ഏകീകരിച്ച ഇറച്ചി വില കച്ചവടക്കാര്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന് ആരോപിച്ചായിരുന്നു ഇവരുടെ കടയടപ്പ് സമരം.അതും ബീഫ് സ്റ്റാളുകളിലേക്കുള്ള ആളുകളുടെ വര്‍ദ്ധനവിന് കാരണമായി.
- Advertisement -
- Advertisement -