സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ബഡ്ജറ്റ് ഹോട്ടല്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന ആദ്യത്തെ ഹോട്ടല്‍ നഗരസഭയുടെ സഹകരണത്തോടെ കൂടിയാണ് ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങിയത്. കോവിഡ് – 19 പ്രത്യേക സാഹചര്യത്തില്‍ എല്ലാവര്ക്കും ഭക്ഷണം എത്തിക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഹോട്ടലിലെത്തി കഴിക്കുന്നവര്‍ക്ക് ഊണിന് 20 രൂപയും ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കുമ്പോള് 25 രൂപയുമാണ് ഈടാക്കുന്നത്. നഗരത്തില്‍ ജീവിക്കുന്ന നിരവധി ആളുകള്‍ക്ക് ഇത് പ്രയോജനം ചെയ്യും പിണങ്ങോട് റോഡില്‍ ഫാത്തിമ ഹോസ്പിറ്റലിന് മുന്‍വശം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആണ് ഇതിനുവേണ്ടി സജ്ജീകരിച്ചിരിക്കുന്നത്.
- Advertisement -
- Advertisement -