- Advertisement -

- Advertisement -

മേപ്പാടിയില്‍ പോലീസ് റൂട്ട് മാര്‍ച്ച് 

0

നിരോധനാജ്ഞ, ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മേപ്പാടിയില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.മേപ്പാടി സ്റ്റേഷന്‍, പുത്തൂര്‍വയല്‍ എ.ആര്‍.ക്യാമ്പ്, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, തണ്ടര്‍ബോള്‍ട്ട്, വനിത ഹെല്‍പ്പ് ലൈന്‍ എന്നീ വിഭാഗങ്ങങ്ങളിലെ പോലീസ് സേനാംഗങ്ങളാണ് റൂട്ട് മാര്‍ച്ചില്‍ അണിനിരന്നത്. മേപ്പാടിയില്‍ നിരോധനാജ്ഞ നിബന്ധനകള്‍ പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് റൂട്ട് മാര്‍ച്ച് നടത്തിയത്. കോവിഡ് 19 വ്യാപനത്തിനെതിരെയുള്ള ജാഗ്രതാ മുന്നറിയിപ്പുകള്‍ അനുസരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണമെന്നും മൈക്കിലൂടെ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു റൂട്ട് മാര്‍ച്ച്. ജില്ലാ പോലീസ് ചീഫ് ആര്‍.ഇളങ്കോയുടെ നേതൃത്വത്തിലാണ് റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. അഡീഷണല്‍ പോലീസ് ചീഫ് ഡി.ഡി.വിജയന്‍, കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി.പി. ജേക്കബ് എ.എസ്.പി. പദംസിങ്ങ് ഐ.പി.എസ്, മേപ്പാടി സി.ഐ. റജീന.കെ.ജോസ്, സബ് ഇന്‍സ്‌പെക്ടര്‍ എന്‍.വി.രാധാകൃഷ്ണന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page