പോത്തിറച്ചിയില്‍ പുഴുക്കളെ കണ്ട സംഭവത്തില്‍ കര്‍ശന നടപടിയെടുക്കും
പോത്തിറച്ചിയില്‍ പുഴുക്കളെ കണ്ട സംഭവം.കര്‍ശന നടപടി ഉണ്ടാകുമെന്ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി. മംഗലശ്ശേരി മലയില്‍ അറവ് നടത്തി ഇറച്ചി ബൈക്കില്‍ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി വില്‍പ്പന നടത്തുന്നതായാണ് അറിയാന്‍ കഴിഞ്ഞതെന്നും. ഈ സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും.സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയതായും പ്രസിഡണ്ട് അറിയിച്ചു.