ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന വയനാട് ജില്ലയില്‍ നിന്നുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കളക്ട്രറ്റിലെ കണ്ട്രോള് റൂമില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ട്രോള് റൂം നമ്പര്‍ 04936 204151 ആണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും രോഗ വ്യാപനം തടയുന്നതിനുമായി അതിര്‍ത്തികളില്‍ വളരെ കര്‍ശനമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാടിന്റെ സുരക്ഷയ്ക്കായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനോട് സഹകരിക്കാന്‍ മുഴുവന്‍ ആളുകളും തയ്യാറാവണം.
- Advertisement -
- Advertisement -