ചീയമ്പം 73 കാട്ടുനായ്ക്ക കോളനിയിലെ കുട്ടിക്കള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ വക കുഞ്ഞുടുപ്പുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായി ആയിരം ഉടുപ്പുകള്‍ നല്‍കാമെന്ന് പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയുടെ കല്‍പ്പറ്റയിലെ ഡിസ്ട്രിബ്യൂട്ടറായ നെസ്റ്റ് അസോസിയേറ്റ് എം.ഡി ടി. അബ്ദുള്‍ നാസര്‍ ജില്ലാ കളക്ടറെ അറിയിച്ചിരുന്നു. കളക്‌ട്രേറ്റിലെത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശനത്തിന്റെ ഭാഗമായി 100 കുഞ്ഞുടുപ്പുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ഇവ ചീയമ്പം കോളനിയിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആര്‍.ടി.ഒ എം.പി ജയിംസ്, നെസ്റ്റ് അസോസിയേറ്റ് പ്രതിനിധികളായ പി.പി. ഹരീഷ്, പി.പി. അനീഷ് , ഡാനി നാസര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
- Advertisement -
- Advertisement -