എംപി വീരേന്ദ്രകുമാര്‍ വിഭാഗം നയിക്കുന്ന ജനദാതാള്‍ ഇടതുപക്ഷത്തെയ്ക്ക് ചേക്കേറുന്നതായി സൂചന.മാസങ്ങളായി ഇത്തരത്തില്‍ ഒരു അഭ്യൂഹം രാഷ്ട്രീയ കേരളത്തില്‍ പരക്കുന്നതിനിടയില്‍ യുഡിഎഫ് യോഗത്തിന്ന്് അടക്കം വിട്ടുനില്‍ക്കാന്‍ എംപി വീരേന്ദ്രകുമാര്‍ തിരുമാനിച്ചതോടെ അത്തരം ചര്‍ച്ചകള്‍ക്ക് ആക്കം കൂടി. ദേശീയതലത്തില്‍ ഫാസിറ്റ് വിരുദ്ധ ചേരിക്കൊപ്പം നിലയുറപ്പിക്കുമെന്ന് നിലപാടും എല്‍ഡിഎഫ് പ്രവേശനം എന്ന ചര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി നല്കി. ഇതിനിടെ സ്വന്തം തട്ടകമായ വയനാട്ടിലെ ജനദാതാള്‍ യുവജനവിഭാഗം ഇടത് ചേരിയോടൊപ്പം നില്‍ക്കണമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ പാര്‍ട്ടി ഇത്തരത്തിലുള്ള വിഷയം ഔദ്യോഗികമായി ചര്ച്ചചെയ്യതിടട്ില്ലെന്നും തീരുമാനം എകുക്കെത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണെന്നും ജനതാദാള്‍ സംസ്ഥാന സെക്രട്ടറി കെകെ ഹംസ വ്യക്തമാക്കി.
- Advertisement -
- Advertisement -