- Advertisement -

- Advertisement -

മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ നടപടി

0

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജില്ലയ്ക്കു പുറത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നുള്ള മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ നടപടി. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ഇതിനായി ക്രമീകരിച്ചിട്ടുള്ള 04936 203400 എന്ന കോള്‍ സെന്റര്‍ നമ്പറിലോ ബന്ധപ്പെട്ട പഞ്ചായത്തിലോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വിവരങ്ങള്‍ നല്‍കണമെന്നു ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോള്‍ സെന്ററില്‍ ലഭിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറും. ആവശ്യമായ മരുന്നുകളുടെ വിവരങ്ങള്‍, മരുന്ന് ആവശ്യമായ വ്യക്തികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ശേഖരിക്കേണ്ടത് സെക്രട്ടറിമാരുടെ ചുമതലയാണ്. തദ്ദേശസ്ഥാപന തലത്തില്‍ ക്രോഡീകരിച്ച ലിസ്റ്റ് പ്രകാരം മെഡിക്കല്‍ വോളന്റിയറാണ് ബന്ധപ്പെട്ട ഡെസിഗ്‌നേറ്റഡ് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്ന് വാങ്ങി നല്‍കുക. മരുന്നിന്റെ വിലയും യാത്രാ ചെലവും രോഗി നല്‍കണം. സൗജന്യമായി മരുന്നുകള്‍ ആവശ്യമുള്ളവര്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ബന്ധപ്പെടേണ്ടത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കോള്‍ സെന്റര്‍ മാനേജ്‌മെന്റിനും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മൊബൈല്‍ ഹെല്‍ത്ത് ഡിവിഷനിലെ ഡോ. അസ്‌ലം നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page