കമ്പളക്കാട് പത്രവിതരണം ഇന്ന് മുടങ്ങിയത് പ്രദേശവാസിക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതിനാല്‍ പത്രവിതരണക്കാര്ക്കുണ്ടായ ഭയപ്പാട് കാരണമെന്ന് ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.കെ സത്താര്‍.നാളെ മുതല്‍ പത്രവിതരണം തുടരുമെന്നും അതിനുള്ള നടപടികള്‍ കൈകൊണ്ടതായും അദ്ദേഹം പറഞ്ഞു. പത്രം അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പത്രവിതരണക്കാര്‍ക്ക് ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഇല്ല. അതിനാല്‍ ഇന്നത്തെ സംഭവത്തെ മുന്‍നിര്‍ത്തി കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രനുമായും ഡിഎംഒയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കമ്പളക്കാട് പത്ര ഏജന്റുമാര്‍ക്കും വിതരണക്കാര്‍ക്കും ബോധവല്‍ക്കരണ പരിപടിയും ഇവര്‍ക്ക് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷ സംവിധാനങ്ങള്‍ വിതരണം ചെയ്യുമെന്നും നാളെ മുതല്‍ പ്രദേശങ്ങളില്‍ പത്രവിതരണം ഉണ്ടായിരിക്കുമെന്നും വരിക്കാര്‍ സഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
- Advertisement -
- Advertisement -