സുല്‍ത്താന്‍ ബത്തേരി എക്്സൈസ് റെയിഞ്ച് ഓടപ്പള്ളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വനത്തില്‍ കുഴിച്ചിട്ട നിലയില്‍ 130 ലിറ്റര്‍ വാഷ് പിടികൂടിയത്. പ്ലാസ്റ്റിക് ബാരല്‍,കുടം, ബക്കറ്റ് എന്നിവയിലാക്കി കുഴി്്ച്ചിട്ട നിലയിലായിരുന്ന വാഷ്്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മദ്യഷാപ്പുകള്‍ പൂട്ടിയതിനാല്‍ വ്യാജ ചാരായം നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. പരിശോധയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന്,പിഇഒമാരായ എം.ബി ഹരിദാസ്,കെ.ജി ശശികുമാര്‍,സിഇഒമാരായ എ.എസ് അനീഷ്,അമല്‍തോമസ്, പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
- Advertisement -
- Advertisement -