കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവകരുടെ ബാഹുല്യം നിയന്ത്രണ വിധേയമാക്കേണ്ടതുണ്ടെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേത്. അക്കാര്യത്തില്‍ ഓരോരുത്തരും പരമാവധി ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. സന്നദ്ധ സേവകരുടെ സഹായം ഈ ഘട്ടത്തില്‍ ഏറെ സഹായകരമാണെങ്കിലും ഓരോ സ്ഥലങ്ങളിലും എണ്ണം ക്രമപ്പെടുത്തേണ്ടതുണ്ട്. പല സ്ഥലങ്ങളിലും പത്തിലധികം പേര് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പല ദിശകളിലൂടെ സന്നദ്ധ സേവനത്തിന് എത്തുന്ന വോളണ്ടിയര്‍മാര്‍ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യം നിയന്ത്രണ വിധേയമാക്കുന്നത് സംന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ റേഷന്‍ വിതരണം തുടങ്ങുമ്പോള്‍ റേഷന്‍ കടകളില്‍ തിരക്ക് കൂടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി റേഷന്‍ വിതരണത്തില്‍ ക്രമീകരണമുണ്ടാക്കുന്നതിന് മന്ത്രി നിര്‍ദ്ദേശിച്ചു. കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് ചരക്ക് എടുക്കാന്‍ പോകുന്ന വാഹന ഡ്രൈവര്‍മാരെ അകാരണമായി ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടെന്
- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.