കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ സൗഖ്യം ടെലി മെഡിസിന് സംവിധാനം ആരംഭിച്ചു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ടെര്‍ഷ്യറി മെഡിക്കല്‍ കെയര്‍ സൗകര്യങ്ങള്‍ കുറവായതിനാലും മറ്റ് ജില്ലകളിലെ ആശുപത്രികളിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്തതിനാലും പ്രതിദിനം കഷ്ടതയനുഭവിക്കുന്ന ധാരാളം രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായാണ് ടെലി മെഡിസിന് സംവിധാനം ഒരുക്കുന്നത്. രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാതെ ഡോക്ടറുടെ സേവനം വീഡിയോ കോള്‍ വഴിയോ, ഫോണ്‍ കോള്‍ വഴിയോ ലഭ്യമാക്കിയാല്‍ അത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം ആകുകയും ആശുപത്രികളില്‍ എത്തുന്നത് ഒഴിവാക്കുകയും ചെയ്യാനാകും. ഇവ മുന്നില്‍ കണ്ടുകൊണ്ടാണ് ജില്ലാ ഭരണകുടം തിരുവനന്തപുരത്തെ എസ്.സി.റ്റി ആശുപത്രിയുമായി സഹകരിച്ച് സൗഖ്യം എന്ന പേരില്‍ ടെലിമെഡിസിന്‍ സംവിധാനം ഒരുക്കുന്നത്. ടെലിമെഡിസിന്‍ സൗകര്യം ആവശ്യമുള്ളവര്‍ക്ക് 04936203400 എന്ന കാള്‍സെന്റര്‍ നമ്പറില്‍ ബന്ധപ്പെടാം. സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി മൊബൈല്‍ ഹെല്‍ത്ത് ഡിവിഷനിലെ ഡോ. അസ്ലമിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്.
- Advertisement -
- Advertisement -