2017ലെ പഴശ്ശിരാജ അവാര്‍ഡ് മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ രമേശ് എഴുത്തച്ഛന് ബത്തേരി രൂപത ബിഷപ്പ് മാര്‍ ജോസഫ് തോമസ് സമ്മാനിച്ചു. വയനാട്ടിലെ ആരോഗ്യമേഖലയിലും, കാര്‍ഷിക മേഖലയിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, വയനാട് റെയില്‍വേ, രാത്രി യാത്രാ നിരോധനം, വിദ്യാഭ്യാസ മേഖലയും പിന്നോക്ക അവസ്ഥയും തുടങ്ങിയ മാധ്യമ രംഗത്തെ ഇത്തരം പ്രവര്‍ത്തനങ്ങളാണ് എഴുത്തച്ഛനെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ബിഷപ്പ് പറഞ്ഞു. ചടങ്ങില്‍ ഫാ.ടോണികോഴിമണ്ണില് അദ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ്പ്രസിഡന്റ് ടിഎസ് ദിലിപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പ്രിന്‍സിപ്പല്‍ ഡോ. എആര്‍ റോയി, തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -