അയല്‍ ജില്ലകളില്‍ ദിവസേന കൂടുതല്‍ പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വയനാട്ടിലേക്ക് അയല്‍ ജില്ലകളില്‍ നിന്നുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണ ഏര്‍പ്പെടുത്തി ഉത്തരവിറങ്ങി.ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.വാഹന ഗതാഗതം കര്‍ശനമായി നിയന്ത്രിക്കും.അടിയന്തര ആവശ്യങ്ങള്‍ക്കായല്ലാതെ യാത്ര ചെയ്യുന്നവരെ തിരിച്ചയക്കും.ഇതിനായി വയനാട്ടിലേക്കുള്ള പ്രവേശന കവാടങ്ങളായ ലക്കിടി,പേരിയ,ബോയ്സ് ടൗണ്‍,നിരവില്‍പ്പുഴ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിക്കും ഡിഎംഒക്കും നിര്‍ദ്ദേശം നല്കി.യാത്രക്കാരെ പരിശോധിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
- Advertisement -
- Advertisement -