- Advertisement -

- Advertisement -

കാട്ടുതീയണക്കാന്‍ ശ്രമിക്കവെ കുഴഞ്ഞു വീണു മരിച്ചു.

2

പുല്‍പ്പള്ളി കുറിച്ചിപറ്റ കൊല്ലിവയല്‍ കോളനിയിലെ വിജയന്‍(55 ) ആണ് കുഴഞ്ഞു വീണു മരിച്ചത്.ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് കോളനിക്കടുത്തെ തേക്കിന്‍ തോട്ടത്തില്‍ തീപിടുത്തമുണ്ടായത്. ഒരേക്കറോളം സ്ഥലത്ത് തീ ആളിപടരുന്നതിനിടെ കെടുത്താന്‍ വിജയനും മകനും സമീപവാസികളും വെള്ളവും മറ്റുമായി ഓടിചെന്നിരുന്നു.ഇതിനിടെ വിജയന്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഉടനെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറുമ സമുദായത്തില്‍പ്പെട്ട വിജയന് റെയില്‍വേയിലായിരുന്നു ജോലി.സമീപകാലത്ത് വി.ആര്‍ എസ് എടുത്തിരുന്നു.

2 Comments
  1. PLANTAR JOYMUNDAKKOLLY says

    Hi

  2. PLANTAR JOYMUNDAKKOLLY says

    News

Leave A Reply

Your email address will not be published.

You cannot copy content of this page