- Advertisement -

- Advertisement -

പ്രതിഷേധ സൈക്കിള്‍ റാലി

0

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി ടൗണില്‍ പ്രതിഷേധ സൈക്കിള്‍ റാലിയും സംഗമവും സംഘടിപ്പിച്ചു.പ്രതിഷേധ റാലിക്ക് നിയോജക മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്,മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് മുസ്തഫ കുരുടന്‍കണ്ടി,ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍, താഹിര്‍ കൈപഞ്ചേരി, ഷംസു മൈതാനിക്കുന്ന്, ബഷീര്‍ ചെതലയം എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, മുന്‍സിപ്പല്‍ മുസ്ലിംലീഗ് സെക്രട്ടറി ഇബ്രാഹിം തൈതൊടി, നിയോജക മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് സമദ് കണ്ണിയന്‍ തുടങ്ങിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page