അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 20വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നില്കുമ്പോള് എക്സൈസ് തീരുവ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ബത്തേരി ടൗണില്‍ ചക്രസ്തംഭനം സംഘടിപ്പിച്ചു.സ്വതന്ത്ര മൈതാനി പരിസരത്ത് പ്രതിഷേധ പരിപാടി യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. പൊതുജനത്തെ കൊള്ളയടിക്കുന്ന കൊള്ള സംഘമായി കേന്ദ്ര സര്‍ക്കാര്‍ മാറിയതായി അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് സിറില്ജോസ് അധ്യക്ഷനായിരുന്നു.കെഎസ്യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ പി. സുജിത്, അഫ്സല് ചീരാല്‍, കെ. ശ്രീലക്ഷ്മി സെക്രട്ടറി നിഖില്‍ തോമസ് തുടങ്ങിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -