- Advertisement -

- Advertisement -

റോഡ് പൊതുഗതാഗതാഗത്തിന് തുറന്നു കൊടുത്തു

0

എരുമത്തെരുവ് അഡുവന്‍കുന്ന് റോഡ് നരിക്കൊല്ലി കോളനി റോഡ് എന്നീ രണ്ട് റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് പൊതുഗതാഗതാഗത്തിന് തുറന്നു കൊടുത്തു. റോഡ് പ്രവര്‍ത്തി പ്രദേശത്തെ മഹാത്മാ റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടു കൂടിയാണ് പൂര്‍ത്തീകരിച്ചത്. നിലവില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ ഗതാഗതയോഗ്യമാക്കുന്നതിന് വന്ന അധിക തുക പ്രദേശവാസികള്‍ തന്നെ കണ്ടെത്തിയാണ് ബാക്കിഭാഗം റോഡ് പ്രവര്‍ത്തനം നടത്തിയത്. കൂടാതെ പ്രദേശത്ത് തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് ബ്രൈറ്റ് അഡുവന്‍കുന്നു എന്ന പദ്ധതി നടപ്പിലാക്കി പ്രദേശത്ത് ആകെ 50 ഓളം സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു ആയതിന്റെ ഉദ്ഘാടനവും കൗണ്‍സിലര്‍ അബ്ദുല്‍ റഷീദ് പടയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ രാജന്‍ ഒഴുകയില്‍ ,ബാബു തോമസ് ,പടയന്‍ മുഹമ്മദ് ,മുഹമ്മദ് അലി ,മൊയ്തു, സിസിലി ദേവദാസ് തുടങ്ങിവര്‍ സംബന്ധിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page