- Advertisement -

- Advertisement -

ഫെയര്‍ലാന്‍ഡില്‍  കാട്ടുപന്നിശല്യം

0

കാട്ടുപന്നി ശല്യത്താല്‍ പൊറുതിമുട്ടി ബത്തേരി ഫെയര്‍ലാന്റ് പ്രദേശം. അടുത്തിടെ ഇവിടെ തമ്പടിച്ച പന്നിക്കൂട്ടമാണ് ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുന്നത്. പ്രദേശത്ത് സ്വകാര്യവ്യക്തികളുടെ കാടുമൂടിയ ഭൂമിയാണ് പന്നികള്‍ക്ക് ആവാസം ഒരുക്കുന്നതെന്ന് നാട്ടുകാര്‍.ബത്തേരി ഫെയര്‍ലാന്റ് താലൂക്ക് ആശുപത്രിക്ക് സമീപമാണ് കാട്ടുപന്നിശല്യം രൂക്ഷമായിരിക്കുന്നത്. ആശുപത്രിയിലെത്തുന്ന ആളുകള്‍ക്കുവരെ പന്നികള്‍ ഭീഷണിയായിരിക്കുകയാണ്. മൂന്നുദിവസം മുമ്പ് ബൈക്കിലെത്തിയ യാത്രക്കാരന്‍ തലനാരിഴക്കാണ് കാട്ടുപന്നിയാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമികള്‍ കാടുമൂടി കിടക്കുന്നതാണ് കാട്ടുപന്നിശല്യത്തിന് കാരണമെന്നും ഇതിനു പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Leave A Reply

Your email address will not be published.

You cannot copy content of this page