പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും ബത്തേരി ടൗണിലെ മാലിന്യത്തിന്റെ ദുരിതം പേറുകയാണ് കൈപ്പഞ്ചേരി നിവാസികള്‍. സെപ്റ്റിക് ടാങ്കുകളില്‍ നിന്നടക്കമുള്ള മാലിന്യമാണ് ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുകുന്ന തോട്ടിലേക്ക് ഒഴുക്കുന്നത്. കുട്ടികളടക്കമുള്ളവര്‍ക്ക് രോഗങ്ങളും വിട്ടുമാറുന്നില്ല.ബത്തേരി നഗരസഭയിലെ കൈപ്പഞ്ചേരി ഭാഗത്താണ് നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത്. ജനവാസകേന്ദ്രത്തിലൂടെ കടന്നുപോകുന്ന കൈപ്പഞ്ചേരി തോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യം പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്കാണ് തീരാദുരിതമായി മാറുന്നത്.മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധവും കീടാണുക്കളും കാരണം വീടുകളില്‍ താമിസിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളടക്കമുള്ളവര്‍ക്ക് ത്വക്ക് രോഗങ്ങളടക്കം പടരുന്നുണ്ട്. ടൗണിലെ കച്ചവടസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്ക് പുറമെ സെപ്റ്റിക് ടാങ്കുകളില്‍ നിന്നുള്ള മാലിന്യവും തോടിലേക്ക് ഒഴുക്കുന്നതാണ് ഏറെ ദുരിതത്തിന് വഴിവെക്കുന്നത്. നിരവധി തവണ ഈ പ്രശ്നം അധികൃതരുടെ മുന്നിലെത്തിച്ചിട്ടും ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യ പ്രശ്നത്താല്‍ ഗതികെട്ട ഇവര്‍ തൊഴിലുറപ്പ് വരെ ഈ മാലിന്യത്തോട് വൃത്തിയാക്കുന്നതിനായാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
- Advertisement -
- Advertisement -