വര്‍ഷങ്ങളായി റോഡിനായുള്ള മുറവിളിക്ക് പരിഹാരമായി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന ഗ്രാമ ശ്രീ കവല, വല്ലൂരാന് കവല റോഡ് ടാറിംങ്ങ് പ്രവര്‍ത്തി പൂര്‍ത്തിയായി.30 വര്‍ഷത്തോളമായി അധികൃതരുടെ അനാസ്ഥ മൂലം റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംങ്ങ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം റഷിത പ്രതീഷ് നിര്‍വ്വഹിച്ചു.കെ.കെ.ചന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു.ഷിബു.കൂനംപറമ്പില്‍, ഷാജി വല്ലൂരാന് ,ജോസ് വട്ടക്കുന്നേല്‍, ജോസഫ് പാണലായില്‍, തങ്കച്ചന്, അശോകന് എന്നിവര്‍ സംസാരിച്ചു
- Advertisement -
- Advertisement -