കൊറോണയുടെ പശ്ചാത്തലത്തില്‍ മാസ്ക് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ലഭിക്കാതായതോടെ ജീവന് പണയംവെച്ച് ജോലിചെയ്യുകയാണ്.കെ.എസ്.ആര്.റ്റി.സി ബത്തേരി ഡിപ്പോയിലെ ദീര്‍ഘദൂര ബസ് ജീവനക്കാര്‍ .ഡിപ്പോയില്‍ നിന്നും കോട്ടയം പത്തനംതിട്ട വഴി സര്‍വീസ് നടത്തുന്ന ബസ്സുകളിലെ ജീവനക്കാര്‍ ആശങ്കയില്‍. ജീവനക്കാര്‍ക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ എത്തിച്ചു നല്കുന്നതില് മാനേജ്മെന്റ് പരാജയം എന്നും ആരോപണം.കൊറോണ വൈറസ് ബാധസംസ്ഥാനത്ത് പടരുമ്പോഴാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാരും ഭയപ്പാടില്‍ ആയിരിക്കുന്നത്. പത്തനംതിട്ട കോട്ടയം ജില്ലകളില്‍ കൊറോണ പടര്‍ന്ന് പിടിക്കുമ്പോള്‍ ഇതുവഴി സര്‍വീസ് നടത്തുന്ന ഡിപ്പോയിലെ ജീവനക്കാര്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെ ജീവന് പണയം വെച്ച് ജോലി ചെയ്യുന്നത്. മാസ്ക് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ ലഭിക്കാത്തതാണ് ഇവരെ ഭീതിയിലാക്കുന്നത്.ദൂര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമുള്ള സുരക്ഷാ സംവിധാനങ്ങള്‍ എത്തിച്ചു നല്കുന്നതില് കെഎസ്ആര്‍ടിസി മാനേജ്മെന്റ് പരാജയമാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബത്തേരി ഡിപ്പോയില്‍ നിന്നും മാത്രം മുപ്പതോളം സര്‍വീസുകളാണ് കോട്ടയം, പത്തനംതിട്ട വഴി തിരുവനന്തപുരത്തേക്ക് മറ്റും സര്‍വ്വീസ് നടത്തുന്നത്. മാസ്ക്ക് ധരിക്കാതെ ജോലി ചെയ്യേണ്ട ദൂരവസ്ഥ ഈ ഡിപ്പോയില്‍ ഉള്ള ജീവനക്കാര്‍ക്ക് മാത്രമാണുള്ളത്. അതേസമയം പത്തനംതിട്ടയില്‍ നിന്നും ബത്തേരി ഭാഗത്തോട് വരുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് പ്രതിരോധ സംവിധാനങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങളുടെ ജീവനും വില കല്പ്പിക്കാന് മാനേജ്മെന്റ് തയ്യാറാകണമെന്നാണ് ജീവനക്കാരില്‍ നിന്നും ആവശ്യം ഉയരുന്നത്.
- Advertisement -
- Advertisement -