പുല്പള്ളി പഞ്ചായത്തിലെ മൂഴിമല , കാപ്പിക്കുന്ന്, കുരിശ്കവല, ചെറുവള്ളി, മാരപ്പന്മൂല മേഖലകളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂഴിമല വാര്‍ഡ് വികസന സമിതി നേതൃത്വത്തില്‍ ചെതലയം റേഞ്ച് ഓഫീസിലേക്ക് കര്‍ഷകരക്ഷാ മാര്‍ച്ച് നടത്തി. കൃഷിയിടങ്ങളിലിറങ്ങി കൃഷിനശിപ്പിക്കുന്നത് വ്യാപകമായിട്ടും പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് കോടിക്കണക്കിന് രൂപ ചിലവഴിക്കുമ്പോഴും ഈ മേഖലയെ അവഗണിക്കുന്ന സമീപനമാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും കൃഷിനാശമുണ്ടായവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കര്‍ഷക രക്ഷാമാര്‍ച്ച്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം സജി റെജി അധ്യക്ഷനായിരുന്നു. ബാബു നമ്പുടാകം,സുകുമാരന്‍ വേങ്ങുംപുറത്ത്,ദിവാകരന് നായര്‍ കാരക്കാട്ടിലിലഞ്ഞിക്കല് എന്നിവര്‍ സംസാരിച്ചു
- Advertisement -
- Advertisement -