സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കുളങ്ങളിലെ ഗിഫ്റ്റ് കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത തരിയോട് ഗ്രാമപഞ്ചായത്തിലെ ലക്ഷ്മി രാധാകൃഷ്ണന് കര്‍ഷകയുടെ കുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നാടിന്റെ
ആഘോഷമായി മാറി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്റണി അദ്ധ്യക്ഷയായിരുന്നു. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഷമീം പാറക്കണ്ടി പദ്ധതി വിശദീകരിച്ചു. രുചിയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ഗിഫ്റ്റ് തിലാപ്പിയ, അക്വാ ചിക്കന്‍ എന്നാണ് അറിയപ്പെടുന്നത്. വിളവെടുപ്പ് കാണുന്നതിനും മത്സ്യം വാങ്ങുന്നതിനുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ആളുകള്‍ എത്തിയിരുന്നു.
- Advertisement -
- Advertisement -