- Advertisement -

- Advertisement -

ആയുഷ്‌കാമീയം ബോധവല്‍ക്കരണ പരിപാടി

0

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ ഈമാസം എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ആയുഷ്‌കാമീയം എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പരിപാടി. പരിപാടിയോട് അനുബന്ധിച്ച് ജീവിത ശൈലീരോഗ നിര്‍ണയ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം തുടങ്ങിയ വിവിധ രോഗങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി നിര്‍ണയിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ പരിശോധന.

Leave A Reply

Your email address will not be published.

You cannot copy content of this page