ബത്തേരി അസംപ്ഷന്‍ എയുപി സ്കൂളിന്റെ 69-ാം വാര്‍ഷിക ആഘോഷവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പും നാളെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.വൈകിട്ട് നാല് മണിക്ക് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മന്‍ റ്റി. എല്‍ സാബു സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകന് ജോണ്സണ് തൊഴുത്തുങ്കല്‍, എം സുലേഖ, മേഴ്സി മാത്യു, ജെല്‍സമ്മ ജേക്കബ്, എല്‍സമ്മ ഫിലിപ്പ് എന്നിവരെ ആദരിക്കും. മികച്ച കുട്ടികര്ഷകക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശിഖ ലുബ്നയെ ചടങ്ങില്‍ ആദരിക്കുമെന്നും തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- Advertisement -
- Advertisement -