ബത്തേരി താലൂക്ക് ആശുപത്രി ലഹരി മോചന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നീലഗിരി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെയുംട്രൈബല് ഓഫീസിന്റെയും സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പഴയബസ്റ്റാന്റില്‍ പരിപാടി നഗരസഭ ചെയര്മാന് റ്റി. എല്‍ സാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയ സേനന് അധ്യക്ഷയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക മുഖ്യപ്രഭാഷണം നടത്തി. റ്റി. ഡി. ഒ ഇസ്മായില്‍, ലീമ തോമസ്, വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നീലഗിരി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ അവതാരിപ്പിച്ച് ഫ്ളാഷ് മോബ്, തെരുവു നാടകം, മോണോ ആക്ട് തുടങ്ങിയപരിപാടികളും അവതരിപ്പി്ച്ചു.
- Advertisement -
- Advertisement -