ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് മറിഞ്ഞു.നിരവധി പേര്‍ക്ക് പരിക്ക്.അപകടത്തില്‍ ഒരാള്‍ മരിച്ചു. ബസ് യാത്രികനായ നെല്ലാറച്ചാല്‍ സ്വദേശിയാണ് മരിച്ചത്.ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ബസ് മറിഞ്ഞു.കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിക്ക് വരികയായിരുന്ന ഗീതിക ബസ്സും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരുമായി വരികയായിരുന്ന ബസ് ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണ്.കാര്‍ ഡ്രൈവര്‍ നായ്ക്കട്ടി സ്വദേശി അബുബക്കറിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
- Advertisement -
- Advertisement -